നേമം: കരമന ഗേൾസ്, ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലും സമീപത്തെ മാടൻകോവിലിലും മോഷണശ്രമങ്ങൾ നടത്തിയ ആൾ സംഭവം നടന്ന് ഒരുമാസത്തോളം ആകുമ്പോഴും കാണാമറയത്ത് തന്നെ. കഴിഞ്ഞ ജൂൺ 30നാണ് കരമനയിലെ വിവിധസ്ഥലങ്ങളിൽ മോഷണശ്രമങ്ങൾ നടന്നത്. ഇടുക്കി സ്വദേശി ജയരാജ് (30) ആണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെ പ്രതി നഗരത്തിൻെറ വിവിധ ഭാഗങ്ങളിലെത്തിയതായി വിവരം ലഭിച്ചിട്ടും പൊലീസിന് പിടികൂടാൻ സാധിച്ചില്ല. അതിനിടെ തിരുവനന്തപുരം വിട്ട പ്രതി കോട്ടയം ടൗണിൽ മോഷണശ്രമം നടത്തിയതായി പൊലീസ് പറയുന്നു. ഷാഡോ ടീം ഉൾപ്പെട്ട സംഘമാണ് കരമന മോഷണശ്രമം അന്വേഷിച്ചുവരുന്നത്. തിരുനെൽവേലി പാളയംകോട്ടയിലെ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ജയരാജിൻെറ ആദ്യ മോഷണശ്രമമായിരുന്നു കരമനയിലേത്. തങ്ങളുടെ മൂക്കിൻതുമ്പിൽനിന്ന് വഴുതിപ്പോയ പ്രതി വീണ്ടും മോഷണശ്രമങ്ങൾ തുടരുന്നത് പൊലീസിന് തലവേദനയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.