മരം കടപുഴകി; സ്ത്രീക്ക് പരിക്ക്

വര്‍ക്കല: ശക്തമായ കാറ്റില്‍ കിളിത്തട്ടുമുക്ക് വാവുകടചന്തയില്‍ കൊന്നമരം കടപുഴകി വീണു. ചന്തയില്‍ കച്ചവടം നടത് തിക്കൊണ്ടിരുന്ന അനിതയുടെ(50) കൈയ്ക്ക് നിസ്സാര പരിക്കേറ്റു. ശനിയാഴ്ച 11 മണിയോടെയായിരുന്നു സംഭവം. കച്ചവട സ്റ്റാളിലും സമീപത്തെ മതിലിലുമായാണ് മരം വീണത്. വർക്കല ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി. MUST കൺവെൻഷൻ സൻെറർ ഉദ്ഘാടനം വർക്കല: പാലച്ചിറ ജങ്ഷനിൽ പ്രവാസി മലയാളി എ. സുൽദിയുടെ സംരംഭമായ മേവ കൺവെൻഷൻ സൻെറർ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിക്കും. ആദ്യ ബുക്കിങ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ബാങ്ക്വിറ്റ് ഹാളിൻെറ ഉദ്ഘാടനം അഡ്വ. ബി. സത്യൻ എം.എൽ.എയും മിനി ഹാൾ നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസും ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.