കേരള പുനർനിർമാണം: 'ഡെവലപ്‌മെൻറ്​ പാർട്‌ണേഴ്‌സ് കോൺക്ലേവ്' ഇന്ന്

കേരള പുനർനിർമാണം: 'ഡെവലപ്‌മൻെറ് പാർട്‌ണേഴ്‌സ് കോൺക്ലേവ്' ഇന്ന് തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ റീബിൽഡ് കേര ള ഇനിഷ്യേറ്റിവിൻെറ ഭാഗമായി സംഘടിപ്പിക്കുന്ന 'ഡെവലപ്‌മൻെറ് പാർട്‌ണേഴ്‌സ് കോൺക്ലേവ്' തിങ്കളാഴ്ച നടക്കും. പ്രളയാനന്തര കേരളത്തിൻെറ പുനർനിർമാണത്തിന് ദേശീയ, രാജ്യാന്തരതലത്തിലുള്ള ഏജൻസികളുടെ വായ്പകളും സാമ്പത്തിക-സാങ്കേതിക സഹായങ്ങളും ലക്ഷ്യമാക്കിയാണ് ഇത്. വൈകീട്ട് മൂന്നുമുതൽ കോവളം ലീലാ റാവിസിൽ നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള നിർമാണ കർമപദ്ധതി വിശദീകരിക്കും. വിവിധ മേഖലകൾ തിരിച്ചുള്ള ധനകാര്യചർച്ചകൾ കോൺക്ലേവിൽ നടക്കും. അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. ബിശ്വാസ് മേത്ത, ടി.കെ. ജോസ്, ദേവേന്ദ്രകുമാർ സിങ്, സത്യജിത് രാജൻ, പ്രിൻസിപ്പൽ സെക്രട്ടറിമാരായ കമലവർധന റാവു , കെ.ആർ. ജ്യോതിലാൽ എന്നിവർ മേഖലകൾ തിരിച്ച് വിഷയാവതരണം നടത്തും. ലോകബാങ്ക്, എ.ഡി.ബി, കെ.എഫ്.ഡബ്ല്യു, ജിക്ക, ഡി.ഐ.എഫ്.ഡി, എ.എഫ്.ഡി, യു.എൻ.ഡി.പി, ജി.ഐ.ഇസഡ്, ഹഡ്‌കോ, ആർ.ഐ.ഡി.എഫ്, ന്യൂ ഡെവലപ്‌മൻെറ് ബാങ്ക് തുടങ്ങിയ ദേശീയ, അന്തർദേശീയ വികസനപങ്കാളികൾ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.