ചരിത്രത്തിൽനിന്ന് പാഠം പഠിക്കാൻ ഇടതുപക്ഷത്തിന് മറ്റാരേക്കാളും ബാധ്യതയുണ്ട് -സുനിൽ പി. ഇളയിടം കോഴിക്കോട്: യൂന ിവേഴ്സിറ്റി കോളജിൽ അരങ്ങേറിയ ആക്രമണത്തിൽ വിമർശനവുമായി എഴുത്തുകാരൻ സുനിൽ പി. ഇളയിടം. ഇടതുപക്ഷത്തിൻെറ സംഘടനാ ശരീരത്തിലും രാഷ്ട്രീയപ്രയോഗത്തിലും ജനാധിപത്യവും അടിസ്ഥാനരാഷ്ട്രീയവും നഷ്ടപ്പെടുന്നതാണ് യൂനിവേഴ്സിറ്റി കോളജിൽ കണ്ടതെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. വഷളായ ന്യായീകരണങ്ങൾക്കു മുതിരാതെ ആത്മവിമർശനപരമായി സംഘടന ഇക്കാര്യത്തെ സമീപിച്ചത് പഴയ ഒരു എസ്.എഫ്.ഐ പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരമായി തോന്നിയ കാര്യമാണെന്നും ചരിത്രത്തിൽനിന്ന് പാഠം പഠിക്കാൻ മറ്റാരേക്കാളും ഇടതുപക്ഷത്തിന് ബാധ്യതയുണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. രാഷ്ട്രീയ ബോധ്യങ്ങൾക്കു പകരം സംഘടനാമുഷ്കും കൈക്കരുത്തും ആശ്രിതവൃന്ദങ്ങളും പ്രധാനമാവുന്ന സ്ഥിതിവിശേഷം ഇടതുപക്ഷ സംഘടനാജീവിതത്തിൽ പലയിടത്തും പ്രബലമാണ്. എസ്.എഫ്.ഐയുടെ സംസ്ഥാന അധ്യക്ഷപദവും എം.പി. സ്ഥാനവും ഒക്കെ കൈയാളിയ ഒരാൾ ആദ്യം കോൺഗ്രസ് നേതാവും പിന്നാലെ ബി.ജെ.പി. നേതാവുമൊക്കെയായി പരിണമിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായതങ്ങനെയാണ്. നിശ്ചയമായും അയാൾ ഒരാളല്ല. അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ പലരും അയാളിലുണ്ടെന്നും സുനിൽ പി.ഇളയിടം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.