തിരുവനന്തപുരം: എസ്.എഫ്.ഐ നടപ്പാക്കുന്ന ക്രിമിനലിസത്തില്‍ നിന്ന് കലാലയങ്ങളെ മോചിപ്പിക്കാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സഹപ്രവര്‍ത്തകരെ പോലും കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്ന വിധം ഹിംസയുടെ മൂർധന്യത്തിലേക്ക് എസ്.എഫ്.ഐയുടെ സമഗ്രാധിപത്യം എത്തി. തിരുവനന്തപുരം എം.ജി കോളജില്‍ എ.ബി.വി.പി നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ നേര്‍പതിപ്പാണ് എസ്.എഫ്.ഐ നടപ്പാക്കുന്നത്. എസ്.എഫ്.ഐക്ക് ആധിപത്യമുള്ള കാമ്പസുകളില്‍ ഇതരരാഷ്ട്രീയം ശബ്ദിക്കുന്ന വിദ്യാർഥിസംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആക്രമിക്കപ്പെടുന്നത് സംഘടനയുടെ നയം തന്നെയായിട്ടാണ് മനസ്സിലാക്കപ്പെടുന്നത്. കാമ്പസുകളെ ഏകാധിപത്യശക്തികളില്‍നിന്നും മോചിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും കെ. മുരളീധരന്‍ എം.പി, കെ. സച്ചിദാനന്ദന്‍, സി.പി. ജോണ്‍, എം.ടി. അന്‍സാരി, കെ.കെ. ബാബുരാജ്, ടി.ടി. ശ്രീകുമാര്‍, മുഹ്‌സിന്‍ പരാരി, രേഖാരാജ്, ജെ. ദേവിക, ഡോ. എ.കെ. വാസു, ശ്രീജ നെയ്യാറ്റിന്‍കര, ഷംസീര്‍ ഇബ്രാഹിം, സ്വാലിഹ് കോട്ടപ്പള്ളി, ഫാസില്‍ ആലുക്കല്‍, ഉമ്മുല്‍ ഫായിസ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.