അഭിഭാഷക ക്ഷേമനിധി അഴിമതി; സി.ബി.​െഎ അന്വേഷണം വേണം -കെ.പി.എ. മജീദ്​

തിരുവനന്തപുരം: കേരളത്തിലെ അഭിഭാഷക സമൂഹത്തിൻെറ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട ക്ഷേമനിധിയിൽനിന്ന് കോടികൾ ത ട്ടിയെടുത്തത് സംബന്ധിച്ച് സി.ബി.െഎ അന്വേഷണം അനിവാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. കേരള ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ് പാർലമൻെററി പാർട്ടി നേതാവ് ഡോ. എം.കെ. മുനീർ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. കെ.െക. ആബിദ് ഹുസൈൻ തങ്ങൾ, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, അഡ്വ. പി.എം.എ. സലാം, എം.എൽ.എമാരായ അഡ്വ.എം. ഉമ്മർ, അഡ്വ. കെ.എൻ.എ. ഖാദർ, ടി.എ. അഹമ്മദ് കബീർ, ടി.വി. ഇബ്രാഹിം, അഡ്വ. യു.എ. ലത്തീഫ്, സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ബീമാപള്ളി റഷീദ്, പ്രഫ. തോന്നയ്ക്കൽ ജമാൽ, അഡ്വ. കണിയാപുരം ഹലിം എന്നിവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എ. മുഹമ്മദ് ഷാ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. അബൂസിദ്ദീഖ് സ്വാഗതവും തിരുവനന്തപുരം ജില്ല പ്രസിഡൻറ് പാച്ചല്ലൂർ നുജുമുദ്ദീൻ നന്ദിയും പറഞ്ഞു. bar council.jpg കേരള ബാർ കൗൺസിൽ അഭിഭാഷക ക്ഷേമനിധി അഴിമതി സി.ബി.െഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ലോയേഴ്സ് ഫോറം നടത്തിയ സെക്രേട്ടറിയറ്റ് മാർച്ചും ധർണയും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.