നേമം: മുന്നറിയിപ്പില്ലാതെ ഫീസ് വർധിപ്പിക്കുകയും ഹോസ്റ്റലിലേക്കുള്ള ബസ് സർവിസ് നിര്‍ത്തിവെക്കുകയും ചെയ്തതി ല്‍ പ്രതിഷേധിച്ച് ഹോമിയോ കോളജ് പ്രിന്‍സിപ്പലിനെ എസ്.എഫ്.ഐ വിദ്യാർഥികള്‍ തടഞ്ഞുെവച്ചു. വെള്ളായണി വിദ്യാധിരാജ ഹോമിയോ കോളജ് പ്രിന്‍സിപ്പല്‍ ഡോ. താരയെയാണ് നൂറോളം വനിത വിദ്യാർഥികള്‍ ചേര്‍ന്ന് തടഞ്ഞുെവച്ചത്. ബുധനാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. മൊട്ടമൂട്ടിൽ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലേക്ക് കോളജില്‍നിന്ന് രാവിലെയും വൈകുന്നേരവും ബസ് സര്‍വിസിനും ഹോസ്റ്റല്‍ ആഹാരത്തിനും ചേര്‍ത്ത് മാസം 3600 രൂപയാണ് വാങ്ങിയിരുന്നത്. ഇത് 4000 രൂപയും അതിന് മുകളിലുമാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു പ്രിന്‍സിപ്പലിനെ വിദ്യാർഥികള്‍ തടഞ്ഞുെവച്ചത്. തുച്ഛമായ ഫീസാണ് വാങ്ങുന്നതെന്നും ചെലവ് വർധിച്ചതിനാലാണ് തുക വർധിപ്പിച്ചതെന്നുമാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. അതേസമയം ബസ് സർവിസ് നിര്‍ത്തിെവച്ചത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥികള്‍ പറഞ്ഞു. സംഭവമറിഞ്ഞ് നേമം എസ്.ഐ വി.എം. ശ്രീകുമാറും സംഘവും സ്ഥലത്തെത്തി അധികൃതരുമായും വിദ്യാർഥികളുമായും ചര്‍ച്ച നടത്തി. പി.ടി.എ ഫണ്ടില്‍നിന്നുള്ള തുക വിനിയോഗിച്ച് രണ്ടുദിവസത്തേക്ക് പ്രശ്‌നം പരിഹരിക്കാമെന്നുള്ള ഉറപ്പിലാണ് വിദ്യാർഥികള്‍ പിരിഞ്ഞത്. കോളജ് മാനേജര്‍ വിജയകുമാര്‍ സ്ഥലത്തെത്തിയശേഷം പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാമെന്ന് വിദ്യാർഥികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. HOMOEO COLLEGE STUDENTS' STRIKE__nemom photo ചിത്രവിവരണം: ഫീസ് വർധനയില്‍ പ്രതിഷേധിച്ച് ഹോമിയോ കോളജ് പ്രിന്‍സിപ്പലിനെ വിദ്യാർഥികൾ തടഞ്ഞുെവച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.