തിരുവനന്തപുരം: ഹൃദ്രോഗ നിർണയത്തിനും ചികിത്സക്കും വേണ്ടിയുള്ള അത്യാധുനിക മൂന്നാംതലമുറ കാർഡിയാക് ഇലക്ട്രോ ഫിസിയോളജി ലാബ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ടെക്നോളജിയിൽ (എസ്.സി.ടി.എം.എസ്.ടി) പ്രവർത്തനം ആരംഭിച്ചു. ലാബിൻെറ പ്രവർത്തനം വെള്ളിയാഴ്ച ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശാ കിഷോർ ഉദ്ഘാടനം ചെയ്തു. കിതപ്പ്, തലചുറ്റൽ, ബോധക്ഷയം മുതലായവക്ക് കാരണമായ ഹൃദയതാള വ്യതിയാനം കൃത്യമായി കണ്ടെത്താൻ പുതിയ ലാബിലെ സംവിധാനങ്ങൾ സഹായിക്കും. ഇതിലൂടെ രോഗത്തിൻെറ പ്രഭവകേന്ദ്രം, വ്യാപനം മുതലായവ സംബന്ധിച്ച് ശരിയായ വിലയിരുത്തൽ നടത്താൻ കഴിയും. ഇതിന് പുറമെ ഹൃദയസ്തംഭനം മൂലം പെട്ടെന്ന്് മരണം സംഭവിക്കാൻ സാധ്യതയുള്ള രോഗികളെ കണ്ടെത്താനും ഏറ്റവും വേഗത്തിൽ അവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം. ഡോ. അജിത്കുമാർ, ഡോ. നാരായണൻ നമ്പൂതിരി, ഡോ. കൃഷ്ണകുമാർ, ഡോ. മുകുന്ദ് പ്രഭു എന്നീ വിദഗ്ധർ അടങ്ങുന്നതാണ് ശ്രീചിത്രയിലെ കാർഡിയാക് ഇലക്ട്രോഫിസിയോളജി ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.