ഏകദിന ശിൽപശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: ഉദരരോഗവിഭാഗത്തില്‍ നൂതനസംവിധാനങ്ങളായ കൊളാഞ്ചിയാസ്കോപി, എന്‍ഡോസ്കോപിക് അള്‍ട്രാസൗണ്ട് എന്നീ സാങ്കേതികവിദ്യകളെക്കുറിച്ച് മെഡിക്കൽ കോളജിൽ . ഹൈദരാബാദില്‍നിന്നുള്ള പ്രമുഖ ഗ്യാസ്ട്രോരോഗവിദഗ്ധന്‍ ഡോ. പ്രകാശ് സ്കാക്രിയ, മെഡിക്കല്‍ കോളജ് ഗ്യാസ്ട്രോവിഭാഗം മേധാവി ഡോ. കൃഷ്ണദാസ്, ഡോ. സന്ദേഷ്, ഡോ. ഷാനിദ്, ഡോ. ശ്രീജയ എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി. സ്വകാര്യമേഖലയിലെ വന്‍കിട ആശുപത്രികളില്‍ മാത്രം നടത്തിവന്നിരുന്ന മുന്തിയ ചികിത്സാസംവിധാനങ്ങളെക്കുറിച്ചുള്ള ശിൽപശാലയാണിത്. ശിൽപശാലയിലൂടെ പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി നൂതന സാങ്കേതികവിദ്യയിലൂടെ ചികിത്സ നല്‍കാനായി. കഴിഞ്ഞ ബുധനാഴ്ച കുട്ടികള്‍ക്കുള്ള ഫാറ്റിലിവര്‍ സ്ക്രീനിങ് ക്യാമ്പും വിജ്ഞാന ക്ലാസും നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.