അഞ്ച്​ കിലോ കഞ്ചാവുമായി യുവാക്കൾ അറസ്​റ്റിൽ

തിരുവനന്തപുരം: വിദ്യാഭ്യാസസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരുന്ന യുവാക്കൾ അറസ്റ്റിൽ. നെയ്യാ റ്റിൻകര കുന്നത്തുകാൽ കുടയാൽ മുള്ളലുവിള അഭയാലയംവീട്ടിൽ ലിനു(21-അഭയൻ), വെള്ളറട അഞ്ചുമരംകാല കുഴിവിളപുത്തൻവീട്ടിൽ വിശാഖ്(25) എന്നിവരാണ് പിടിയിലായത്. കാട്ടാക്കട എക്സൈസ് ഇൻസ്പക്ടർ ബി.ആർ. സുരൂപും സംഘവും ചേർന്ന് ഇവരിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടികൂടി. അഭയൻ അന്യസംസ്ഥാനങ്ങളിൽനിന്ന് കഞ്ചാവ് മൊത്തമായി വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിടകച്ചവടക്കാർക്ക് നൽകുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ്. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ വി.ജി. സുനിൽകുമാർ, പ്രിവൻറിവ് ഒാഫിസർ ഗിരീഷ്, സി.ഇ.ഒമാരായ ടി. വിനോദ്, ഹർഷകുമാർ, രാജീവ്, സാധുൻ പ്രഭാദാസ്, സതീഷ് കുമാർ, ഡ്രൈവർ സുനിൽ പോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.