​പ്രതിഷേധ മാർച്ചും ധർണയും നടത്തി

തിരുവനന്തപുരം: കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി വെറ്ററിനറി ആശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. അനൂപിനെ ഒരു കൂട്ടം സാമൂഹികവിരുദ്ധർ അകാരണമായി ആശുപത്രിയിൽ മർദിച്ചവശനാക്കിയതിനെതിര കേരള ഗസറ്റഡ് ഒാഫിസേഴ്സ് ഫെഡറേഷൻ പ്രതിേഷധിച്ചു. ഗുരുതരമായി പരിക്കേറ്റ ഡോ. അനൂപ് നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സിവിൽസ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിഷേധമാർച്ച് ആരംഭിക്കുകയും കുടപ്പനക്കുന്ന് ജങ്ഷനിലെത്തി ധർണ നടത്തുകയും ചെയ്തു. കെ.ജി.ഒ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.എസ്. സജികുമാർ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് മോഹൻ, സംസ്ഥാന സെക്രട്ടറി ഡോ. ബിനു പ്രശാന്ത്, ജില്ല പ്രസിഡൻറ് ബി. ശ്രീകുമാർ, ജില്ല സെക്രട്ടറി സുമൻ ബി.എസ് എന്നിവർ സംസാരിച്ചു. കരിദിനം ആചരിച്ചു പേരൂർക്കട: കുടപ്പനക്കുന്ന് മൾട്ടി സ്പെഷാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിലെ ഡോ. അനൂപിനെ ജോലിക്കിടെ ഒരു സംഘം മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വെള്ളിയാഴ്ച കരിദിനം ആചരിച്ചു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തിരുവനന്തപുരം ജില്ല ഘടകത്തിൻെറ ആഹ്വാനത്തെ തുടർന്നാണ് വെറ്ററിനറി ഡോക്ടർമാർ വെള്ളിയാഴ്ച ജോലി ബഹിഷ്കരിച്ച് കരിദിനം ആചരിക്കുകയും മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുകയും ചെയ്തത്. പ്രതിഷേധ ധർണക്ക് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ തിരുവനന്തപുരം ജില്ല പ്രസിഡൻറ് ഡോ. എ. വിജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.