സാമൂഹികവിരുദ്ധർ വീടിനുനേരേ കരിഓയിൽ ഒഴിച്ചതായി പരാതി

നേമം: സാമൂഹികവിരുദ്ധർ വീടിനുനേരെ കരിഓയിൽ ഒഴിക്കുകയും കല്ലെറിയുകയും ചെയ്തതായി പരാതി. നേമം ശാന്തിവിള വാറുവിളാ കത്ത് വീട്ടിൽ ലത ഇതുസംബന്ധിച്ച് നേമം പൊലീസിൽ പരാതിനൽകി. കഴിഞ്ഞദിവസം അർധരാത്രിയിൽ കല്ല് പതിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയിൽപെട്ടത്. വീടിൻെറ ചുമരുകളിലും ഭിത്തിയിൽ തൂക്കിയിരുന്ന ഫോട്ടോകളിലും വൃത്തിഹീനമായ ദ്രാവകം ഒഴിച്ചതായി കണ്ടെത്തി. ഓടുമേഞ്ഞ വീട്ടിൽ കല്ലെറിഞ്ഞതായും പരാതിയിൽ പറയുന്നു. കല്ലേറിൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചില്ല. പരാതിയുടെ അടിസ്ഥാനത്തിൽ നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.