ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഇന്നുമുതല്‍

നേമം: വിളപ്പില്‍ പഞ്ചായത്തിലെ ആരോഗ്യപദ്ധതിപ്രകാരമുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ് ശനി മുതൽ ജൂലൈ രണ്ടുവരെ പുതുക്കാം. 13 മുതല്‍ 18 വരെ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ 20 വരെ പേയാട് യു.പി സ്‌കൂളിലും വാര്‍ഡ് നാല് മുതല്‍ 11 വരെയുള്ളവര്‍ 21 മുതല്‍ 26 വരെ വിളപ്പില്‍ശാല യു.പി.സ്‌കൂളിലും എത്തണം. ഒന്ന്, രണ്ട്, മൂന്ന്, ഒമ്പത്, 20 എന്നീ വര്‍ഡുകളിലുള്ളവര്‍ക്ക് ജൂലൈ ഒന്ന്, മൂന്ന് തീയതികളില്‍ തുരുത്തുമ്മൂല എല്‍.പി സ്‌കൂളിലെത്തി ഇന്‍ഷുറന്‍സ് പുതുക്കാം. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് കാര്‍ഡ് പുതുക്കി നല്‍കുന്ന സമയം. നിലവിലുള്ള ഇന്‍ഷുറന്‍സ് കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍, 50 രൂപ എന്നിവയുമായി കാര്‍ഡിലുള്‍പ്പെട്ട ഏതെങ്കിലുമൊരു അംഗം നിര്‍ദിഷ്ട സ്ഥലങ്ങളിലെത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.