തിരുവനന്തപുരം: ഒാപറേഷൻ ഇൗഗിളിൻെറ ഭാഗമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ പൊതുപരീക്ഷയും അസാമാന്യ ജോലിത്തിരക്കുമുള്ള ദിവസത്തിൽ മിന്നൽ റെയ്ഡ് നടത്തി കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽസ് അസോസിയേഷൻ. എല്ലാ ജോലികളും സ്തംഭിപ്പിച്ചായിരുന്നു റെയ്ഡ്. സഹ അധ്യാപകർ മറ്റ് സ്കൂളുകളിൽ പരീക്ഷ ഡ്യൂട്ടിയിൽ ആയതിനാലും ഒാഫിസ് ജീവനക്കാരില്ലാത്തതിനാലും അന്നേദിവസത്തെ പണം അക്കൗണ്ടിൽ ഇടാനായിരുന്നില്ല. പൈസയുടെ ഉറവിടം കൃത്യമായി അറിയിച്ചിട്ടും ഹയർ സെക്കൻഡറി ഒാഫിസ് സംവിധാനത്തിൻെറ പ്രത്യേക സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും വനിതാ പ്രിൻസിപ്പൽമാരുടെ ദേഹപരിശോധനയടക്കം നടത്തി കടുത്ത മാനസികസമ്മർദത്തിലാക്കിയതായി അസോസിയേഷൻ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.