പ്രാർഥനാസംഗമവും ഓഫിസ്​ ഉദ്ഘാടനവും

തിരുവനന്തപുരം: ബീമാപള്ളി കൈത്താങ്ങ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രാർഥനാസംഗമവും ഓഫിസ് ഉദ്ഘാടനവ ും നടന്നു. മാലിന്യനിർമാർജനം, ലഹരിക്കെതിരെയുള്ള പ്രവർത്തനം, സമൂഹവാസികൾക്ക് സഹായ സഹകരണം എന്നിവക്കായി പ്രവർത്തിക്കും. പ്രാർഥനക്ക് കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് മുസ്ലിയാർ നേതൃത്വം നൽകി. കമ്മിറ്റി സെക്രട്ടറി പി.എം. യൂസുഫ് ബീമാപള്ളി സ്വാഗതം പറഞ്ഞു. ബീമാപള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ സജീന ടീച്ചർ ഓഫിസ് ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫർ മാഹീൻ ഹസൻ മുഖ്യപ്രഭാഷണം നടത്തി. മുജീബ് റാൻ ഹാജി, ഉപദേശകസമിതി എച്ച്. ഹുദാ, ട്രഷറർ എം.കെ. താജുദ്ദീൻ, എ.ആർ. ഹസൻ മുസ്ലിയാർ, ഷാഹുൽ ഹമീദ്, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.