അനിശ്ചിതകാല സമരം

തിരുവനന്തപുരം: വർഷങ്ങളായി താൽക്കാലിക-ദിവസവേതനത്തിൽ ജോലിചെയ്തുവരുന്ന സിവിൽ സപ്ലൈസ് കോർപറേഷനിലെ തൊഴിലാളി കളെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻെറ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ആരംഭിച്ചു. സമരത്തിൻെറ ഒന്നാംഘട്ടമായി സപ്ലൈകോ ആസ്ഥാനത്ത് തൊഴിലാളികൾ ആരംഭിച്ച പത്തു ദിവസത്തെ സത്യഗ്രഹം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ജെ. ഉദയഭാനു, സംസ്ഥാന ഭാരവാഹികളായ പി. രാജു, അഡ്വ. വി.ബി. ബിനു, കെ.കെ. അഷറഫ്, എലിസബത്ത് അസീസി, ആർ. പ്രസാദ്, കമലാ സദാനന്ദൻ, കെ.എൻ. ഗോപി, അഡ്വ. സുനിൽ മോഹൻ, പി.എ. ജിറാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.