-പടം- തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ നേതൃത ്വം നല്‍കിയ സിറ്റി ഷാഡോ പൊലീസ് എസ്.ഐ സുനിൽ ലാൽ എ.എസ് സർവിസിൽനിന്ന് വിരമിച്ചു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, മികച്ച കുറ്റാന്വേഷണത്തിനുള്ള ഡി.ജി.പിയുടെ 'ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം' ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തലസ്ഥാനത്തെ നടുക്കിയ നിരവധി കേസുകളിൽ പ്രതികളെ പിടികൂടാൻ ഇദ്ദേഹത്തിൻെറ അനുഭവപാടവവും കഴിവും സഹായകമായിട്ടുണ്ട്. തലസ്ഥാനത്തെ ഞെട്ടിച്ച ഹരിഹരവർമ കൊലക്കേസ്, ബണ്ടിചോർ കേസ്, കോളിയൂർ കൊലപാതകം, വിദേശ വനിതയുടെ കൊലപാതകം, ഇടപ്പഴഞ്ഞി ബാങ്ക് മോഷണം, ശ്രീകാര്യം രാജേഷ് വധക്കേസ്, കണ്ണമ്മൂലയിലെ ഗുണ്ടാ കൊലക്കേസുകൾ, പത്തനംതിട്ട കല്ലൂപ്പാറക്ഷേത്രത്തിലെ കാവൽക്കാരനെ കൊലപ്പെടുത്തി താഴികക്കുടം കവർന്ന കേസ്, ഇരുന്നൂറോളം കാർ മോഷണം നടത്തിയ മോഷ്ടാവ് പരമേശ്വരൻെറ അറസ്റ്റ് തുടങ്ങി നിരവധി കേസുകള്‍ തെളിയിക്കുന്നതിന് പിന്നിൽ സുനില്‍ലാലിന് മികച്ച പങ്കാണുണ്ടായിരുന്നത്. കഴിഞ്ഞമാസം ആന്ധ്രപ്രദേശിലെ മാവോവാദികേന്ദ്രത്തിൽ പോയി കഞ്ചാവ് കേസിലെ പ്രതികളെ സാഹസികമായി പിടികൂടിയതും സുനില്‍ലാലിൻെറ േനതൃത്വത്തിലുള്ള സംഘമായിരുന്നു. 1984 ൽ കണ്ണൂർ എ.ആർ ക്യാമ്പിലാണ് ഇദ്ദേഹം സർവിസ് ജീവിതം ആരംഭിച്ചത്. മൂന്ന് വർഷത്തിനുശേഷം കാസർകോട് ജില്ലയിലെ കുമ്പള, കാസർകോട്, കാഞ്ഞങ്ങാട് സ്റ്റേഷനുകളിൽ ജോലി ചെയ്തു. 1996 ൽ തിരുവനന്തപുരം ജില്ലയിലെത്തി. പൂജപ്പുര, വട്ടിയൂർക്കാവ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചശേഷം 2012 ഓടെ കൊലപാതകം, കവർച്ച, ലഹരിമരുന്ന് കേസുകളുൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഷാഡോ സംഘത്തിൽ അംഗമായി. മികച്ച സേവനത്തിന് 165 ഗുഡ് സർവിസ് എൻട്രികളും 15 ഓളം അപ്രിസിയേഷൻ സർട്ടിഫിക്കറ്റുകളും 10 കമണ്ടേഷനുകളും 15 കാഷ് റിവാർഡുകളും ലഭിച്ചിട്ടുണ്ട്. ഭാര്യ ഷീല സുനിൽ ലണ്ടനിൽ ആശുപത്രിമേഖലയില്‍ ജോലി ചെയ്യുന്നു. മകൾ അപർണ ലാൽ ലണ്ടനിലെ കിങ്സ്റ്റൺ യൂനിവേഴ്സിറ്റിയിൽ വിദ്യാര്‍ഥിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.