കൗതുക പക്ഷികളെ മോഷ്​ടിക്കുന്ന സംഘത്തിലെ ഒരാൾ പിടിയിൽ

കഴക്കൂട്ടം: വീടുകളിൽ കൗതുകത്തിന് വളർത്തുന്ന ആഡംബര കിളികളെ മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ ശ്രീകാര്യം പൊലീസ് പിടികൂടി. പേരൂർക്കട കുടപ്പനകുന്ന് കൈപ്പാനികോണം ഗീതാ ഭവനിൽ ഉണ്ണികൃഷ്ണൻ (30) നെയാണ് വ്യാഴാഴ്ച പുലർച്ച പൗഡിക്കോണത്തിന് സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് മോഷണവിവരം അറിഞ്ഞത്. ഉണ്ണികൃഷ്ണനോടെപ്പം ഉണ്ടായിരുന്ന ഒരാൾ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവർ വന്ന ബൈക്ക് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണനെതിരെ ഏഴോളം സ്റ്റേഷനുകളിൽ കിളികൾ മോഷ്ടിച്ച കേസുകൾ നിലവിലുണ്ടെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു. ആഫ്രിക്കൻ തത്ത, ലൂട്ടിനാ എന്നീ ഇനങ്ങളിലൂള്ള കിളികളെയാണ് സംഘം മോഷ്ടിച്ചത്. വിവരം അറിഞ്ഞ് നിരവധിപേർ പരാതികളുമായി ശ്രീകാര്യം സ്റ്റേഷനിൽ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.