കടയ്ക്കൽ: ശങ്കർ നഗർ ഗുരുമന്ദിരത്തിലെ കാണിക്ക വഞ്ചി മോഷണം പോയി. കമ്പിപ്പാര ഉപയോഗിച്ച് വാതിൽ തകർത്ത ശേഷമാണ് മന് ദിരത്തിൻെറ ഉള്ളിൽ സ്ഥാപിച്ചിരുന്ന വഞ്ചി അപഹരിച്ചത്. കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ശങ്കർ നഗറിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ വീട്ടിൽ നിന്ന് റബർ ഷീറ്റ് മോഷണവും മറ്റൊരു വീടിൻെറ ഓടിളക്കി മോഷണശ്രമവും നടന്നു. മോഷണം പതിവായതിനാൽ നാട്ടുകാർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.