കാഞ്ഞിരംകുളം: കണ്ണറവിള പരിശുദ്ധാത്മ ദേവാലയ തിരുനാളിന് തുടക്കമായി. ഒമ്പതിന് സമാപിക്കും. ഇടവക വികാരി ഫാ.ബിനു ടി കൊടിയേറ്റ് നിര്‍വഹിച്ചു. തിരുനാള്‍ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത അജപാലന ശുശ്രൂഷ ഡയറക്ടര്‍ ഡോ.നിക്സണ്‍രാജ് നേതൃത്വം നല്‍കി. ബുധനാഴ്ച മുതല്‍ ആരംഭിക്കുന്ന ആന്തരിക സൗഖ്യധ്യാനത്തിന് ഫാ. ജോയി മുസോളിനി നേതൃത്വം നല്‍കും. ഏഴിന് ധ്യാനം സമാപിക്കും. ശനിയാഴ്ച വൈകീട്ട് ദിവ്യബലിയെ തുടര്‍ന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം. തിരുനാള്‍ സമാപനദിനമായ ഞായറാഴ്ച രാവിലെ 10ന് കൊല്ലം രൂപത എപ്പിസ്കോപ്പല്‍ വികാരി മോണ്‍. ബൈജു ജൂലിയൻെറ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി, തുടര്‍ന്ന് സ്നേഹ വിരുന്ന്. കാപ്ഷൻ Knnaravila Feast 01 കണ്ണറവിള പരിശുദ്ധാത്മ ദേവാലയ തിരുനാളിന് ഇടവക വികാരി ഫാ.ബിനു ടി കൊടിയേറ്റുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.