മാനവ ​െഎക്യവും വിട്ടുവീഴ്​ചയും സമൂഹം കൈമുതലാക്കണം -പാളയം ഇമാം

തിരുവനന്തപുരം: മനുഷ്യർ തമ്മിലുള്ള െഎക്യവും വീട്ടുവീഴ്ചയുമാണ് റമദാൻവ്രതത്തിൽനിന്ന് ആർജിക്കുന്ന ഏറ്റവും ഗുണ കരമായ മാതൃകയെന്നും സർവമത ആരാധനകളിൽനിന്ന് മാനവ െഎക്യവും വീട്ടുവീഴ്ചയും സഹജീവികളോടുള്ള കാരുണ്യവുമാണ് സമൂഹം കൈമുതലാക്കേണ്ടതെന്നും പാളയം ഇമാം മൗലവി വി.പി. സുഹൈബ്. അശരണർക്കും അഗതികൾക്കും ശരണം നൽകലും വിശന്നവന് അന്നം നൽകലുമാണ് എല്ലാമതത്തിൻെറയും ആരാധനകളുടെ ഉന്നത മൂല്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ റമദാനോടനുബന്ധിച്ച് സാമൂഹിക സുരക്ഷാ മിഷനിലെ അഗതി മന്ദിരത്തിൽ സംഘടിപ്പിച്ച റമദാൻ മാനവെഎക്യ സംഗമവും സുഹൃദ്സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഗതിമന്ദിരത്തിലെ അമ്മമാർക്കുള്ള ഫ്രൂട്ട് കിറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം. താജുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. പാച്ചല്ലൂർ നുജുമുദ്ദീൻ അധ്യക്ഷനായിരുന്നു. സ്വാമി അശ്വതിതിരുനാൾ, ഫാ. േജാൺ അരീക്കൽ, എസ്. മുജീബ്, ഡോ. എ. ജഹാംഗീർ, എ.എം.കെ. നൗഫൽ, ഒഴുകുപാറ അസീസ്, കാസിം ബാവ പാളയം തുടങ്ങിവർ സംസാരിച്ചു. jamath council.jpg കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച റമദാൻ മാനവെഎക്യ സംഗമവും സുഹൃദ്സമ്മേളനവും പാളയം ഇമാം മൗലവി വി.പി. സുഹൈബ് ഉദ്ഘാടനം ചെയ്യുന്നു. എം. താജുദ്ദീൻ, അഡ്വ. പാച്ചല്ലൂർ നുജുമുദ്ദീൻ, അഡ്വ. എസ്. മുജീബ്, സ്വാമി അശ്വതി തിരുനാൾ, ഫാ. േജാൺ അരീക്കൽ തുടങ്ങിയവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.