വള്ളക്കടവ്: ഇന്ന് പുണ്യദിനം ആഘോഷമാക്കി വിശ്വാസികള്‍. പരസ്പരം പെരുന്നാള്‍ ആശംസിച്ചും ഈദ്ഗാഹുകളില്‍ ഒന്നിച്ച് പ്രാർഥിക്കാനുമുള്ള തിരക്കിലാണ് വിശ്വാസികള്‍. 30 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് കേരളത്തിലെ മുസ്ലിംകള്‍ ഇത്തവണ ആഘോഷിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നമസ്കാരത്തിനായി പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. നഗരത്തില്‍ അഞ്ചിടത്തായാണ് ഈദ്ഗാഹുകള്‍ക്കായി സൗകര്യമൊരുക്കിയിരിക്കുന്നത്. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പാളയം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും മണക്കാട് ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളില്‍ സിറ്റി ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിലും അട്ടക്കുളങ്ങര ഗവണ്‍മൻെറ് സെന്‍ട്രല്‍ ഹൈസ്കൂളില്‍ കെ.എന്‍.എം തിരുവനന്തപുരം ജില്ല ഈദ്ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പരുത്തിക്കുഴി ജുമാമസ്ജിദ് കോംപ്ലക്സില്‍ പരുത്തിക്കുഴി ജുമാമസ്ജിൻെറ ആഭിമുഖ്യത്തിലും പുത്തരിക്കണ്ടം മൈതാനിയില്‍ േഗ്ലാബല്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷൻെറ ആഭിമുഖ്യത്തിലുമാണ് ഈദ്ഗാഹുകള്‍ നടക്കുന്നത്. ഇതിന് പുറമേ പള്ളികളിലും രാവിലെയുള്ള പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കും. ബുധനാഴ്ച പെരുന്നാള്‍ പ്രഖ്യാപിച്ചതോടെ ചൊവ്വാഴ്ച രാവിലെ മുതല്‍ പെരുന്നാള്‍ ആഘോഷങ്ങളുടെ അവസാനവട്ട തിരക്കിലായിരുന്നു. കഴിഞ്ഞ 30 ദിനരാത്രങ്ങള്‍ പ്രാർഥനാപൂര്‍ണമായാണ് റമദാന്‍ കടന്നുപോയത്. വിശ്വാസികള്‍ പകല്‍ മുഴുവന്‍ അന്നപാനീയമുപേക്ഷിച്ച് രാത്രികളില്‍ ദീര്‍ഘമായ തറാവീഹ് നമസ്കാരങ്ങള്‍ നടത്തി പൂര്‍ണമായും തൻെറ രക്ഷിതാവിലേക്ക് മടങ്ങിയ ദിവസങ്ങളായിരുന്നു കഴിഞ്ഞ 30 ദിനരാത്രങ്ങള്‍. സകാത്തും സദഖയും നല്‍കി നാഥൻെറ കൽപനകളനുസരിച്ച് പാവപ്പെട്ടവനോട് കൂറുപുലര്‍ത്തിയാണ് പെരുന്നാളിൻെറ ആഘോഷ പെരുമയിലേക്ക് വിശ്വാസികള്‍ കടന്നത്. തെളിഞ്ഞ കാലാവസ്ഥ പെരുന്നാള്‍ ആഘോഷങ്ങളുടെ പൊലിമ കൂട്ടുമെന്ന പ്രതീഷയിലാണ് വിശ്വാസികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.