വവ്വാമൂല കായൽ ബണ്ട് കലക്ടർ സന്ദർശിച്ചു

ATTN കോവളം: റിവൈവ് വെള്ളായണി ശുചീകരണപ്രവർത്തനങ്ങൾ നേരിൽകണ്ട് വിലയിരുത്താൻ കലക്ടർ ഡോ. കെ. വാസുകി വവ്വാമൂല കായൽ ബണ്ടിൽ സന്ദർശനം നടത്തി. കായൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ജില്ല ഭരണകൂടത്തിൻെറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അറിയിച്ച കലക്ടർ വെള്ളായണി കായലിലെ കൈയേറ്റം, തീരത്തോട് ചേർന്നുള്ള നിർമാണപ്രവൃത്തികൾ, മാലിന്യം തള്ളൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാറുമായി ആലോചിച്ച് നടപടി കൈക്കൊള്ളുമെന്നും അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് നാലോടെ എത്തിയ കലക്ടർ ഒരുമണിക്കൂറോളം കായൽ ബണ്ടിൽ ചെലവഴിച്ചതിന് ശേഷമാണ് മടങ്ങിയത്. സ്വസ്തി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എ.ബി. ജോർജ്, കായൽ ശുചീകരണ സമിതി ചെയർമാൻ ആർ.എസ്. ശ്രീകുമാർ, നീർത്തടാകം ഭാരവാഹികളായ കിരൺ, അജു. ടി, വിജയൻ, ശ്രീകല, ജോളി, ജയകുമാരി, ജിനു, ആദർശ്, ദീപു, മോഹൻ പിള്ള എന്നിവർ കലക്ടറോടൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ IMG-20190530-WA0045 വെള്ളായണി കായലിൽ കലക്ടർ സന്ദർശനം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.