കഴക്കൂട്ടം: അട്ടപ്പാടിയിലെ ഊരുകളിലെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനുവേണ്ടി തുടങ്ങിയ കുടനിര്‍മാണ യൂനിറ്റിലെ കാർത്തുമ്പി കുടകളും ബാഗുകളും പ്രതിധ്വനി ടെക്‌നോപാർക്കിൽ വിതരണം ചെയ്തു. ഈ വർഷത്തെ കാർത്തുമ്പി കുടകളുടെ വിതരണോദ്ഘാടനം ആംസ്റ്റർ ബിൽഡിങ്ങിൽ െവച്ച് റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ് സി.ഇ.ഒ ഷാജു രവീന്ദ്രൻ നിർവഹിച്ചു. ഒരു സ്‌കൂളിലെ മുഴുവൻകുട്ടികൾക്കുമുള്ള കുടകൾക്കും സ്കൂൾബാഗിനും ഓർഡർ നൽകിയ നിറ സിസ്റ്റംസ് എച്ച്.ആർ മാനേജർ പാർവതിക്ക് കുടകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അതോടൊപ്പം മുൻകൂർ ബുക്ക് ചെയ്തിരുന്ന നൂറിലധികം ഐ.ടി ജീവനക്കാർക്കും കുടകൾ വിതരണം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രഷറർ രാഹുൽ ചന്ദ്രൻ, പ്രതിധ്വനി എക്സിക്യൂട്ടിവ് അംഗങ്ങളായ കൃഷ്‌ണദാസ്, വിശ്വജിത്തമ്പാൻ, അരുൺദാസ് എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻ: കാർത്തുമ്പി കുടകളുടെ വിതരണോദ്ഘാടനം റിഫ്ലെക്ഷൻസ് ഇൻഫോ സിസ്റ്റംസ് സി.ഇ.ഒ ഷാജു രവീന്ദ്രൻ നിർവഹിക്കുന്നു IMG_20190529_162114.jpg (
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.