വിദ്യാർഥി കൂട്ടായ്​മ

തിരുവനന്തപുരം: സി.എം.പിയുടെ വിദ്യാർഥി സംഘടനയായ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഫെഡറേഷൻെറ (ഡി.എസ്.എഫ്) ആഭിമുഖ്യത് തിൽ വിദ്യാർഥി കൂട്ടായ്മ സംഘടിപ്പിച്ചു. ലളിതകലാ അക്കാദമി മുൻ ചെയർമാൻ കാട്ടൂർ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു, ജില്ല സെക്രട്ടറി എം.ആർ. മനോജ്, കെ.എസ്.വൈ.എഫ് ജില്ല സെക്രട്ടറി ബിച്ചു കെ.വി, കെ.എസ്.വൈ.എഫ് സംസ്ഥാന ഭാരവാഹികളായ രാജേഷ് സത്യൻ, കീഴ്പാലൂർ ഷാജി, കെ.എം.എഫ് ജില്ല സെക്രട്ടറി ബിന്ദു െഎ, ഏരിയ സെക്രട്ടറിമാരായ രണ്ടാംചിറ മണിയൻ, പേയാട് ജ്യോതി, തിരുവല്ലം മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.എസ്.എഫ് സംസ്ഥാന സെക്രട്ടറി മനീഷ് മുരുകൻ അധ്യക്ഷതവഹിച്ചു. ഗൗതമി സ്വാഗതവും കെ. വിനോദ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.