പ്രാവച്ചമ്പലത്ത് ചപ്പുചവറുകള്‍ക്ക്​ തീപിടിച്ചു

നേമം: പ്രാവച്ചമ്പലം ജങ്ഷനില്‍ ഓട്ടോസ്റ്റാന്‍ഡിന് സമീപം സ്വകാര്യവ്യക്തിയുടെ ഒഴിഞ്ഞുകിടക്കുന്ന വസ്തുവിൽ കൂട ്ടിയിട്ട ചപ്പുചവറുകള്‍ക്ക് തീപിടിച്ചു. കഴിഞ്ഞദിവസം രാത്രി ഏഴോടെയായിരുന്നു സംഭവം. 10 സൻെറ് വസ്തുവാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. ഇതിനുചുറ്റും തുണിക്കടകൾ ഉൾപ്പെടെ നിരവധികടകളുണ്ട്. വസ്തുവിൽ മാലിന്യം തള്ളുന്നത് പതിവാണ്. ഇറച്ചി, മത്സ്യമാലിന്യങ്ങളും ചപ്പുചവറുകളും ഉള്‍പ്പെടെയുള്ളവയാണ് തള്ളുന്നത്. രാത്രി ആരെങ്കിലും സിഗരറ്റുകുറ്റി കത്തിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ചെങ്കൽചൂള ഫയര്‍‌ഫോഴ്സ് എത്തിയാണ് തീയണച്ചത്. സ്വകാര്യഭൂമിയിൽ മാലിന്യം തള്ളുന്നത് തടയാൻ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.