​െചരിഞ്ഞനിലയില്‍ കണ്ടെത്തിയ കാട്ടാനയെ രഹസ്യമായി വനപാലകര്‍ കത്തിച്ചു

ആനവേട്ടക്കാർ വെടിവെച്ചതെന്ന് സൂചന കാട്ടാക്കട: കോട്ടൂര്‍ വനത്തില്‍ െചരിഞ്ഞനിലയില്‍ കണ്ടെത്തിയ കാട്ടാനയെ പുറ ത്തറിയിക്കാതെ വനപാലകര്‍ കത്തിച്ചു. ആനവേട്ടസംഘത്തിൻെറ തോക്കിനിരയായാണ് ആന ചെരിഞ്ഞതെന്നാണ് സൂചന. നാലു ദിവസം മുമ്പാണ് കോട്ടൂര്‍ സെക്ഷനു കീഴിലെ മീന്‍മുട്ടിക്കടുത്ത് െചരിഞ്ഞ കാട്ടാനയെ കണ്ടെത്തിയത്. വനവിഭവങ്ങള്‍ ശേഖരിക്കുന്ന ആദിവാസി സംഘത്തിലുള്ളവരാണ് വിവരം വനപാലകരെ അറിയിക്കുന്നത്. എന്നാല്‍, സ്ഥലത്തെത്തിയ വനപാലക സംഘം പുറത്തറിയിക്കാതെ െചരിഞ്ഞ ആനയെ പെട്രോള്‍ഒഴിച്ച് കത്തിക്കുകയായിരുന്നത്രേ. ആനെചരിഞ്ഞ സംഭവം പുറത്തറിയിക്കാത്തതിനു പിന്നില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്. അടുത്തിടെയായി നെയ്യാര്‍ -അഗസ്ത്യവനത്തില്‍ വേട്ടസംഘം സജീവമായതായും ഉള്‍വനമേഖലയില്‍ വന്യമൃഗങ്ങള്‍ വ്യാപകമായ തോതില്‍ വേട്ടക്കാരുടെ തോക്കിനിരയാകുന്നതായും വിവരങ്ങളുണ്ട്. മീന്‍മുട്ടിക്കടുത്ത് കാട്ടാന െചരിഞ്ഞ വിവരം അറിയിച്ച ആദിവാസിക്ക് മദ്യം വാങ്ങി നല്‍കിയ ശേഷമാണ് വനപാലകര്‍ പറഞ്ഞുവിട്ടത്. കഴിഞ്ഞ ദിവസം പുറം നാട്ടിലെത്തിയ ആദിവാസിയാണ് മീന്‍മുട്ടിക്കടുത്ത് കാട്ടാന െചരിഞ്ഞതും വനപാലകര്‍ കത്തിച്ചതും പുറത്തറിയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.