പ്രവേശനത്തിന് തലവരി: എം.എസ്.എഫ് സെൽ രൂപവത്​കരിച്ചു

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥി പ്രവേശനങ്ങൾക്ക് മാനേജ്‌മൻെറ് തലവരിപ്പണം വാങ്ങുന്നത് ചെറുക്കാൻ സർ ക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി. നവാസ് എന്നിവർ ആവശ്യപ്പെട്ടു. സൗജന്യ വിദ്യാഭ്യാസം വിദ്യാർഥികളുടെ അവകാശമാണെന്നിരിക്കെ ഇത്തരം പരാതികൾ ശ്രദ്ധയിൽപെട്ടാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും. ഏതെങ്കിലും സ്‌കൂൾ മാനേജ്‌മൻെറ് തലവരിപ്പണം പിരിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ തടയാൻ ഷബീർ ഷാജഹാൻ കൺവീനറായി സെൽ രൂപവത്കരിച്ചതായും അത്തരം വിഷയങ്ങൾ 94968 02756‬ നമ്പറിൽ അറിയിക്കണമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.