സർക്കാർ സർവിസിനോട് മോദി തികഞ്ഞ അവഗണന കാണിച്ചു- കെ. മുരളീധരൻ

തിരുവനന്തപുരം: സർക്കാർ സർവിസിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തികഞ്ഞ അവഗണന കാണിെച്ചന്ന് കെ. മുരളീധരൻ എം.എൽ.എ. ന ാഷനൽ പോസ്റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ (എൻ.പി.ആർ.എം.എസ്.പി.എ) സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷം പൊതുമേഖലയുടെ ശനിദശയായിരുന്നു. എല്ലാമേഖലയിലും നടന്നത് സ്വകാര്യവത്കരണമാണ്. തിരുവനന്തപുരം വിമാനത്താവളം വരെ അദാനിക്ക് നൽകി. തെരഞ്ഞെടുപ്പിൽ മോദിഭരണത്തിനെതിരായ വികാരമാണ് കേരളത്തിലുയർന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ മുഖ്യപ്രഭാഷണം നടത്തി. എസ്. റഹിം, പ്രസിഡൻറ് അജന്തൻ നായർ, കുട്ടപ്പൻ നായർ, സുരേഷ് കുമാർ, ശിവൻകുട്ടി, ജി. ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.