ഉഴമലയ്​ക്കൽ മൈതീൻ സ്​മാരക സമിതി ഉദ്​ഘാടനം ചെയ്​തു

തിരുവനന്തപുരം: കവി ഉഴമലയ്ക്കൽ മൈതീൻ സ്മാരക സമിതിയുടെ ഉദ്ഘാടനവും ഹിമരൂപികൾ എന്ന കവിതാ സമാഹാരത്തിൻെറ പ്രകാശന വും ചലച്ചിത്ര നടനും കഥാകൃത്തുമായ മധുപാൽ നിർവഹിച്ചു. ചിത്രകാരനും ലളിതകലാ അക്കാദമി നിർവാഹക സമിതിയംഗവുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. കവി ഗിരീഷ് പുലിയൂർ മൈതീൻ അനുസ്മരണ പ്രഭാഷണം നടത്തി. സ്മാരക സമിതി പ്രസിഡൻറ് ഷാനവാസ് പോങ്ങനാട് അധ്യക്ഷതവഹിച്ചു. ഡോ. കായംകുളം യൂനുസ്, നസീം ചിറയിൻകീഴ്, സുധാകരൻ ചന്തവിള, എസ്.കെ. സുരേഷ്, ചുള്ളാളം ബാബുരാജ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് മൈതീൻ കവിതകളുടെ ആലാപനത്തിൽ കവികളായ സുമേഷ്കൃഷ്ണൻ, മടവൂർ സുേരന്ദ്രൻ, പ്രഫ.ടി. ഗിരിജ, രാജ്മോഹൻ കൂവളേശ്ശരി, ക്ലാപ്പന ഷൺമുഖൻ, മടവൂർ രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.