പട്ടം എസ്​.യു.ടി ആശുപത്രിയിൽ അന്താരാഷ്​ട്ര നഴ്സസ് ദിനം ആചരിച്ചു

തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനം പട്ടം എസ്.യു.ടി ആശുപത്രിയിൽ വിപുല പരിപാടികളോടെ ആഘോഷിച്ചു. നഴ്സിങ് വിദ്യാഭ്യാസ ജോയൻറ് ഡയറക്ടർ ലത ഉദ്ഘാടനം ചെയ്തു. ചീഫ് അഡ്മിനിസ്േട്രറ്റിവ് ഓഫിസർ കേണൽ രാജീവ് മണ്ണാളി ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ബി.ആർ ലൈഫ് മാർക്കറ്റിങ് വിഭാഗം മേധാവി ഡോ. സീമന്ത, ഐ.ടി വിഭാഗം മേധാവി സന്തോഷ് എന്നിവർ പെങ്കടുത്തു. നഴ്സിങ് സൂപ്രണ്ട് റോസിലി എം.ഡി. നഴ്സസ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. കെ.പി. പൗലോസ്, ഡോ. കെ. ലളിത, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. ക്രിസ്റ്റിൻ ഇന്ദുമതി, ദിവ്യ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് ഏറ്റവും മികച്ച സ്റ്റാഫ് നഴ്സ്, ഓക്സിലറി നഴ്സ് ഓഫ് ദി ഇയർ, മികച്ച ഡിപ്പാർട്ട്മൻെറ്, മികച്ച വാർഡ് എന്നീ വിഭാഗങ്ങളിൽ പുരസ്കാരം വിതരണം ചെയ്തു. മികച്ച നഴ്സിനുള്ള പുരസ്കാരം ലക്ഷ്മി പ്രിയ എം. എല്ലും സരിത സി. നായരും പങ്കിട്ടു. ഓക്സിലറി നഴ്സ് ഓഫ് ദി ഇയർ പുരസ്കാരത്തിന് ലേഖ അർഹയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.