വലിയതുറ: തീരദേശത്ത് വീണ്ടും ശക്തമായ കടൽ ക്ഷോഭം. വലിയതുറയിൽ അഞ്ചാം നിര, ആറാം നിര വീടുകളിൽ വെള്ളം കയറി. വെള്ളിയാഴ ്ച വൈകീേട്ടാടെയാണ് ശക്തമായ കടൽക്ഷോഭം ഉണ്ടായത്. ഇതിൽ വലിയതുറ പാലത്തിന് സമീപം സൻെറ് ജോർജ് കുരിശ്ശടിയിൽ വർഗീസിൻെറ വീട്ടിലാണ് കൂടുതൽ തിരയടിച്ചുകയറിയത്. ഈ വീട് തകർന്നാൽ സമീപത്തെ നിരവധി വീടുകളെ തിര നശിപ്പിക്കാൻ സാധ്യത ഏറെയാണ്. ഒരാഴ്ചക്കു ശേഷമാണ് ഈ ഭാഗത്ത് കടൽ പ്രക്ഷുബ്ധമാകുന്നത്. ആഞ്ഞടിക്കുന്ന തിരമാലകൾ വലിയ ഭീതി പരത്തുന്നുണ്ട്. കടൽത്തിരകളെ പ്രതിരോധിക്കാൻ കരിങ്കല്ല് മതിൽ അടുക്കുന്ന ജോലികൾ പുരോഗമിക്കവെയാണ് ഇവയും കടന്ന് തിരകൾ വീടുകളിലേക്ക് കയറുന്നത്. വലിയതുറ ഗ്രൗണ്ട് മുതൽ കർമലമാത കുരിശ്ശടി തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥലത്തും തിരമാലകൾ ശക്തമായി അടിച്ചു . ഈ പ്രദേശത്ത് കരിങ്കല്ലുകളും മണൽ ചാക്കുകളും നിരത്തിയിട്ടിരിക്കുന്ന സ്ഥലം കഴിഞ്ഞാണ് വീടുകൾ സ്ഥിതി ചെയ്യുന്നത്. എന്നാൽ, തിരമാലകൾ തീരെത്ത മണ്ണ് വലിച്ചെടുത്തുകൊണ്ടുപോകുന്നതിനാൽ കല്ലിങ്കല്ലുകളും മണൽ ചാക്കുകളും ഇതിനൊപ്പം ഒലിച്ചുപോയി. കഴിഞ്ഞ ഒരു മാസമായി തുടരുന്ന കടലാക്രമണത്തിൽ 45ൽ അധികം വീടുകൾ ഈ ഭാഗത്ത് തകർന്നിട്ടുണ്ട്. നൂറിലധികം വീടുകൾ അപകട ഭീഷണിയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും കഴിയുകയാണ്. തിരകൾ ശക്തമായതിനാൽ തീരത്ത് വള്ളങ്ങൾ കൂട്ടിമുട്ടി നാശനഷ്ടവും ഉണ്ടാകുന്നു. രാത്രിയോടെ കടൽ ശാന്തമായെങ്കിലും ശക്തമായ കാറ്റിന് സാധ്യത പറയുന്നതിനാൽ തീരം ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.