കഴക്കൂട്ടം: ലയോള റോഡിൽ കേന്ദ്ര കിഴങ്ങു വർഗ ഗവേഷണ കേന്ദ്രത്തിനു സമീപം അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് ബ ൈക്ക് യാത്രക്കാരായ നാലു വയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഓയൂർ സ്വദേശിയായ വിനീഷ് (31), ഭാര്യ കമിത (28), മകൾ നീതു (നാല്) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മൂന്നുപേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീഷിൻെറ നില ഗുരുതരമാണ്. ശ്രീകാര്യം പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. അപകടവിവരം പൊലീസിൽ അറിയിച്ചെങ്കിലും പൊലീസ് സമയത്ത് എത്തിയില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ് റോഡിൽ കിടന്നവരെ അരമണിക്കൂർ കഴിഞ്ഞ് അതുവഴി വന്ന വഴിയാത്രക്കാരനാണ് ആശുപത്രിയിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.