തിരുവനന്തപുരം: ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ ചട്ടക്കൂട് (എൻ.എസ്.ക്യു.എഫ്) പദ്ധതി അടുത്ത അധ്യയനവർഷം 35 വൊക്കേഷ നൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുകൂടി വ്യാപിപ്പിക്കാൻ സർക്കാർ തീരുമാനം. കഴിഞ്ഞവർഷം 66 വി.എച്ച്.എസ്.ഇകളിൽ പാഠ്യപദ്ധതി നടപ്പാക്കിയിരുന്നു. 35 സ്കൂളുകളിൽകൂടി ഇൗ വർഷം നടപ്പാക്കുന്നതോടെ പദ്ധതി നടപ്പാക്കുന്ന സ്കൂളുകളുടെ ശതമാനം 25 ആകും. ഘട്ടംഘട്ടമായി മുഴുവൻ വി.എച്ച്.എസ്.ഇകളിലും എൻ.എസ്.ക്യു.എഫ് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കുന്ന കുട്ടിക്ക് നിശ്ചിത തൊഴിൽ മേഖലയിൽ പ്രാവീണ്യം ഉറപ്പുവരുത്തുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.