തമിഴ്‌നാട് രാജ്യസഭാംഗത്തി​െൻറ കാറില്‍ ബൈക്കിടിച്ചു

തമിഴ്‌നാട് രാജ്യസഭാംഗത്തിൻെറ കാറില്‍ ബൈക്കിടിച്ചു നേമം: തമിഴ്‌നാട് രാജ്യസഭാംഗത്തിൻെറ കാറില്‍ ബൈക്കിടിച്ചത് വാഗ്വാദത്തിന് ഇടയാക്കി. എം.പി വിജയകുമാര്‍ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനത്തിലാണ് യുവാവ് സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. ബുധനാഴ്ച വൈകിട്ട് 5.30ഓടെ നേമം സിഗ്നല്‍ പോയൻറിനടുത്തായിരുന്നു സംഭവം. വിജയകുമാര്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. സംഭവം അറിയിച്ചതിനെ തുടർന്ന് നേമം പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ യുവാവ് മദ്യപിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അബദ്ധത്തില്‍ സംഭവിച്ച അപകടമായതിനാല്‍ എം.പിയുമായി സംസാരിച്ച് ഒത്തുതീര്‍പ്പാക്കി. കാറിന് കേടുപാടുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.