തിരുവനന്തപുരം: സംസ്ഥാനത്തെ തയ്യൽ ഉപജീവന മാർഗമായി സ്വീകരിച്ചിട്ടുള്ള പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ഇ. എസ്.െഎ ആനുകൂല്യങ്ങൾ നൽകാത്തതും പ്രസവാനുകൂല്യം ഉൾപ്പെടെയുള്ളവ മറ്റു ക്ഷേമബോർഡുകൾക്ക് സമാനമായി വർധിപ്പിക്കാത്ത നടപടി തികച്ചും വഞ്ചനപരമാണെന്നും ഇതു പുനഃപരിശോധിക്കണമെന്നും ഇവിെട കൂടിയ തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രതിനിധി സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനം െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ജി. സുബോധൻ ഉദ്ഘാടനം ചെയ്തു. യൂനിയൻ സ്റ്റേറ്റ് പ്രസിഡൻറ് ബാബു അമ്മവീട് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സുധാകരൻ പ്ലാക്കാട് സ്വാഗതമാശംസിച്ചു. സംസ്ഥാന നേതാക്കളായ എൽ. രാജ്മോഹൻ (പാറ്റൂർ ഉണ്ണി), എം.ആർ. ഷാനവാസ്, ബാബു പണിക്കർ, പുതുക്കരി പ്രസന്നൻ, രാജൻ കാരാളി, ജില്ല പ്രസിഡൻറുമാരായ മുരളീധരൻ (പാലക്കാട്), കുറിയടത്ത് ഹരിദാസ് (കോഴിക്കോട്), പി.സി. തോമസ് മാസ്റ്റർ (തൃശൂർ), ആർ. വേണു (കണ്ണൂർ), കരുണാലയം സുകുമാരൻ (ആലപ്പുഴ), തോട്ടുവ മുരളി (പത്തനംതിട്ട), സതീർ വവ്വാക്കാവ് (കൊല്ലം), ശകുന്തള അമ്മവീട്, രാധാചന്ദ്രൻ, ശുഭകുമാരി തുടങ്ങിയവർ സംസാരിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ് കെ. ജയരാമൻ നന്ദി പറഞ്ഞു. photo: Tc 89.jpg caption തയ്യൽ തൊഴിലാളി കോൺഗ്രസ് (െഎ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം െഎ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ജി. സുബോധൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻറ് ബാബു അമ്മവീട്, സുധാകരൻ പ്ലാക്കാട്, രാജ്മോഹൻ (പാറ്റൂർ ഉണ്ണി), കെ. ജയരാമൻ, എം.ആർ. ഷാനവാസ്, ബാബുപണിക്കർ എന്നിവർ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.