മികച്ച വിജയവുമായി മലയോരമേഖലയിലെ പൊതുവിദ്യാലയങ്ങള്‍

വെള്ളറട: എസ്.എസ്.എൽ.സി പരീക്ഷയിൽ മലയോര ഗ്രാമപഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്ക് മികച്ച വിജയം. കീഴാറൂർ ഗവ. എച്ച്.എസ ്.എസിൽ പരീക്ഷയെഴുതിയ 82 പേരും വിജയിച്ചു. 12 പേർക്ക് എല്ലാവിഷയത്തിലും എ പ്ലസ് ലഭിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ നൂറുശതമാനത്തിലെത്തുന്നത്. ആനാവൂർ ഗവ. എച്ച്.എസിൽ പരീക്ഷയെഴുതിയ നൂറു വിദ്യാർഥികളും ജയിച്ചു. തുടർച്ചയായി മൂന്നാം തവണയാണ് സ്കൂൾ നൂറിൻെറ തിളക്കത്തിലെത്തുന്നത്. മൂന്നുപേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. പൂഴനാട് എം.ജി.എം ഹൈസ്കൂളിൽ പരീക്ഷയെഴുതിയ നാൽപതു വിദ്യാർഥികളും വിജയിച്ചു. ഒറ്റശേഖരമംഗലം ജെ.പി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 283 വിദ്യാർഥികളിൽ 281 പേരും ജയിച്ചു. 48 വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ചെമ്പൂര് എൽ.എൽ.എസ് എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 103 പേരിൽ 102 പേരും ജയിച്ചു. നാല് പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. ഗവ. മൈലച്ചൽ എച്ച്.എസ്.എസിൽ 112ൽ 110 പേരും ജയിച്ചു. 14 പേർ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. പി.പി.എം.എച്ച്.എസ്.എസിൽ 234ൽ 229 പേർ വിജയിച്ചു. 18 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. അമ്പൂരി സൻെറ് തോമസ് എച്ച്.എസ്.എസിൽ 144ൽ പേരിൽ 138 പേരും ജയിച്ചു. ഒമ്പത് വിദ്യാർഥികൾ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടി. വെള്ളറട വി.പി.എം എച്ച്.എസ്.എസ് 97 ശതമാനം വിജയം നേടി. എട്ട് വിദ്യാർഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.