തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ചരിത്ര വിജയം നേടി പേരൂർക്കട ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആദ്യമായാണ് സ്ക ൂളിന് നൂറുമേനി വിജയം ലഭിക്കുന്നത്. രണ്ട് ഇംഗ്ലീഷ് മീഡിയവും ഒരു മലയാളം മീഡിയവുമായി മൂന്ന് ഡിവിഷനുകളിലായി 129 കുട്ടികളാണ് വിജയിച്ചത്. പത്ത് കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. അനുശ്രീ ബാബു കെ.വി., ആരതി ആർ, ഗായത്രി എ.എം, ജെസി ജെ.ബി, ജ്യോതിക കെ.ആർ., പൗർണമി എം.ആർ, പൗർണമി എം.ആർ, രാഖി എസ്.എസ്, സ്മൃതി ബൈജു, ശ്രുതി ബൈജു, വിസ്മയ വി.എസ് തുടങ്ങിയവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും പി.ടി.എയുടെയും കുട്ടായ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്ന് പ്രഥമാധ്യാപിക പി. ആലീസ് സ്കറിയയും പി.ടി.എ പ്രസിഡൻറ് മോഹനൻ നായരും പറഞ്ഞു. തുടർച്ചയായി രണ്ടാംതവണയാണ് കാച്ചാണി ഗവ.ഹയർ സെക്കൻഡറി സ്കൂൾ നൂറുശതമാനം വിജയം നേടുന്നത്. ഒാരോ ഇംഗ്ലീഷ് മലയാളം മീഡിയം ഡിവിഷനുകളിലായി 71 കുട്ടികളാണ് പരീക്ഷ എഴുതിയത്. ആര്യ രമേശ്, ശ്രീലക്ഷ്മി, അന്നാ ജോസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. വിദ്യാർഥികളെ പ്രഥമാധ്യാപിക എസ്. സതീദേവിയും പി.ടി.എ പ്രസിഡൻറ് അനിൽകുമാറും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.