വേലുത്തമ്പി ദളവയുടെ പേരിൽ പുരസ്​കാരം ഏർപ്പെടുത്തണം -എം.എം. ഹസൻ

തിരുവനന്തപുരം: അഴിമതിരഹിത ജനസേവനം നടത്തുന്ന ഉദ്യോഗസ്ഥർക്ക് വേലുത്തമ്പി ദളവയുടെ പേരിൽ പുരസ്കാരം ഏർപ്പെടുത് താൻ സർക്കാർ മുന്നോട്ടുവരണമെന്ന് എം.എം. ഹസൻ ആവശ്യപ്പെട്ടു. വേലുത്തമ്പിയെപ്പോലെ ആയിരക്കണക്കിന് ദേശാഭിമാനികൾ ജീവത്യാഗം ചെയ്തതുകൊണ്ടാണ് നാം ഇന്ന് സ്വതന്ത്രരായി ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രകലാ മണ്ഡലം വേലുത്തമ്പി ദളവ സ്മാരക കേന്ദ്രത്തിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിൻെറ 255ാം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ചിത്രകലാമണ്ഡലം ജനറൽ സെക്രട്ടറി സുദർശൻ കാർത്തികപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ഡോ. എം.ആർ. തമ്പാൻ, ഡോ. വിളക്കുടി രാജേന്ദ്രൻ, നോവലിസ്റ്റ് കല്ലിയൂർ ഗോപകുമാർ, ഡോ.ബി.എസ്. ബാലചന്ദ്രൻ, കെ.എസ്. രാജശേഖരൻ, കലാം കൊച്ചേറ, അജിത് പാമാംകോട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.