ചാവേറുകളും ദൈവത്തി​െൻറ ശത്രുക്കൾ -കെ.എൻ.എം (മർകസുദ്ദഅ്​വ)

ചാവേറുകളും ദൈവത്തിൻെറ ശത്രുക്കൾ -കെ.എൻ.എം (മർകസുദ്ദഅ്വ) കോഴിക്കോട്: ഇസ്ലാമിൻെറയും മുസ്ലിംകളുടെയും രക്ഷക്ക് ഭീകരന്മാരുടെയും ചാവേറുകളുടെയും സഹായം ആവശ്യമില്ലെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർകസുദ്ദഅ്വ) സംസ്ഥാന പ്രസിഡൻറ് ഡോ. ഇ.കെ. അഹമ്മദ് കുട്ടിയും ജനറൽ സെക്രട്ടറി സി.പി. ഉമർ സുല്ലമിയും പ്രസ്താവനയിൽ പറഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ചാവേറുകളും ഭീകരവാദികളും ദൈവത്തിൻെറ ശത്രുക്കളാണ്. ശ്രീലങ്കയിലെ നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകരാക്രമണത്തെ അവർ അപലപിച്ചു. വെറുപ്പിൻെറയും വിദ്വേഷത്തിൻെറയും പ്രതികാരത്തിൻെറയും വിശ്വാസം വെച്ചുപുലർത്തുന്നത് ആരായാലും അവർ പിശാചിൻെറ വക്താക്കളാണ്. ഇസ്ലാമിൻെറയും മുസ്ലിംകളുടെയും കാവലാളുകളായി അത്തരക്കാരെ ആവശ്യമില്ല. മതത്തിൻെറ പേരുപറഞ്ഞ് വിചാരണയും ശിക്ഷവിധിക്കലും നടത്താൻ ഇസ്ലാം ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നിരിക്കെ പ്രതികാരത്തിൻെറ പേരുപറഞ്ഞ് ഭീകരാക്രമണത്തെ ആരും ന്യായീകരിക്കേണ്ടതില്ലെന്നും കെ.എൻ.എം നേതാക്കൾ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.