ഗ്രാനൈറ്റ്​ അഴിമതി കേസ്​: അഴഗിരിയുടെ മക​െൻറ 40 കോടിയുടെ സ്വത്ത്​ മരവിപ്പിച്ചു

ഗ്രാനൈറ്റ് അഴിമതി കേസ്: അഴഗിരിയുടെ മകൻെറ 40 കോടിയുടെ സ്വത്ത് മരവിപ്പിച്ചു ചെന്നൈ: മുൻ കേന്ദ്രമന്ത്രി എം.കെ. അഴഗിരിയുടെ മകൻ ദുരൈ ദയാനിധിയുടെ 40 കോടി രൂപ വിലമതിക്കുന്ന സ്വത്ത് എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. മധുരയിലെ ഗ്രാനൈറ്റ് അഴിമതി കേസുമായി ബന്ധപ്പെട്ടാണ് നടപടി. ദുരൈദയാനിധി ഡയറക്ടറായ 'ഒളിമ്പസ് ഗ്രാനൈറ്റ്' എന്ന സ്ഥാപനം മധുര കീഴ്വളവിൽ അനധികൃതമായി ക്വാറി നടത്തി സർക്കാറിന് 257 കോടി രൂപയുടെ നഷ്ടം വരുത്തിയതായാണ് കേസ്. 2012ൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിൽ ദുരൈദയാനിധി ജാമ്യത്തിലിറങ്ങിയിരുന്നു. പ്രസ്തുത കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ചെന്നൈ, മധുര എന്നിവിടങ്ങളിലെ സ്വത്തുക്കൾ മരവിപ്പിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്റ്റാലിനുമായി ഇടഞ്ഞുനിൽക്കുന്ന അഴഗിരിയുടെ പിന്തുണ ഉറപ്പാക്കുന്നതിന് ബി.ജെ.പി- അണ്ണാ ഡി.എം.കെ കേന്ദ്രങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ, അഴഗിരി മൗനം പാലിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.