മുംബൈ: ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സേന തലവൻ ഹേമന്ത് കർക്കെരയെ അപമാനിച്ച മാലേഗാ വ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിങ് ഠാകൂറിനെ തള്ളിയും പ്രതിരോധിച്ചും മഹാരാഷ്ട്രയിലെ ബി.ജെ.പി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കർക്കരെക്ക് എതിരായ പ്രജ്ഞയുടെ പരാമർശത്തെ തള്ളിപ്പറഞ്ഞ ഫഡ്നാവിസ് ഭോപ്പാലിലെ അവരുടെ സ്ഥാനാർഥിത്വത്തെ ന്യായീകരിക്കുകയായിരുന്നു. സത്യസന്ധനും ധീരനുമായ കർക്കരെയെ കുറിച്ച് പ്രജ്ഞ സംയമനം പാലിക്കണമായിരുന്നു. അദ്ദേഹം നാടിന് നൽകിയ സംഭാവന ഒാർമവേണമായിരുന്നു-ഫട്നാവിസ് പറഞ്ഞു. അതെസമയം, ഭോപ്പാലിലെ അവരുടെ സ്ഥാനാർഥിത്വം ഇല്ലാത്ത ഹിന്ദുത്വ ഭീകരതക്കുള്ള മറുപടിയാണെന്ന് ഫഡ്നാവിസ് വ്യക്തമാക്കി. പ്രജ്ഞക്ക് എതിരെ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള എൻ.െഎ.എയുടെ കണ്ടെത്തലിനെയാണ് വിശ്വാസത്തിലെടുത്തത്. 2007, 2008 കാലയളവിൽ രാജ്യത്ത് നിരവധി ഭീകരാക്രമണങ്ങൾ നടന്നു. അന്ന് നിരവധി പേരെ അറസ്റ്റ് ചെയ്തു. ഇതേ തുടർന്ന് മുസ്ലിംകൾ കോൺഗ്രസിനും എൻ.സി.പിക്കും എതിരായി. ആ സാഹചര്യത്തിലാണ് ഹിന്ദു ഭീകരത എന്നത് സൃഷ്ടിക്കപ്പെട്ടത്. എൻ.െഎ.എയുടെ അന്വേഷണത്തിൽ തെളിഞ്ഞത് കണ്ടാൽ അത് വ്യക്തമാകും-ഫഡ്നാവിസ് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.