തിരുവനന്തപുരം: നന്മനിറഞ്ഞ പ്രവൃത്തികളിലൂടെയാണ് ഈശ്വരനെ അടുത്തറിയാൻ സാധിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സു രേന്ദ്രൻ. ട്രിവാൻഡ്രം ക്ലർജി ഫെലോഷിപ്പിൻെറ (ടി.സി.എഫ്) വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ൈക്രസ്തവ സ്നേഹത്തിൻെറയും കാരുണ്യത്തിൻെറയും മുഖമാണ് ടി.സി.എഫിൽ ദർശിക്കുന്നതെന്നും സമൂഹത്തിൽ പ്രത്യാശനൽകുന്ന അടയാളങ്ങൾ നൽകുവാൻ ഫാദ. ടി.ജെ. അലക്സാണ്ടറുടെ നേതൃത്വത്തിൽ സംഘടനക്ക് കഴിഞ്ഞിട്ടുണ്ടെന്നും മേജർ ആർച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. 80 തികഞ്ഞവരെയും വൈദിക വൃത്തിയിൽ 50 വർഷം പൂർത്തീകരിച്ചവരെയും ആർച് ബിഷപ് ആദരിച്ചു. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാൻ റവ. ഡോ. ആർ. ജ്ഞാനദാസ്, ടി.സി.എഫ് വൈസ് പ്രസിഡൻറ് ഫാ. വൈ.ഡൈസൺ, വൈ.എം.സി.എ പ്രസിഡൻറ് കെ.വി. തോമസ്, സെക്രട്ടറി ഫാദ. ജോൺ അരീക്കൽ, േപ്രാഗ്രാം കോഓഡിനേറ്റർ ഷെവ.ഡോ.കോശി എം. ജോർജ്, പ്രയർ പാർട്ണേഴ്സ് ഫെലോഷിപ് കോഓഡിനേറ്റർ ടൈറ്റസ് ഫിലിപ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.