വിശുദ്ധ തിരുനാൾ

കഴക്കൂട്ടം: ടെക്നോപാർക്ക് സൻെറ് ജോസഫ് ദേവാലയത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിൻെറ തിരുനാൾ ആഘോഷങ്ങൾക്ക് ഈമാസം 25ന് തുടക്കമാകും. മേയ് ഒന്നിന് തിരുനാൾ ആഘോഷത്തിന് സമാപനമാകും. 25ന് വൈകീട്ട് അഞ്ചിന് ഇടവക വികാരി ജോർജ് പോൾ കൊടിയേറ്റ കർമം നിർവഹിക്കും. വിശ്വപ്രകാശ് സെൻട്രൽ സ്കൂൾ മാനേജർ ഫാ. ഗ്ലാഡിൻ അലക്സിൻെറ മുഖ്യകാർമികത്വത്തിൽ സമൂഹദിവ്യബലിയും ഫാദർ എ.ആർ. ജോൺ വചനപ്രഘോഷണവും നടത്തും. എപ്രിൽ 25 മുതൽ 29 വരെ എല്ലാദിവസവും വൈകീട്ട് 5.30ന് ജപമാല, നവനാൾ, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.