ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് മതവുമായി ബന്ധമില്ല -കാന്തപുരം

കോഴിക്കോട്: ശ്രീലങ്കയിൽ ഈസ്റ്റർ ദിവസം ചർച്ചുകളിലും ഹോട്ടലുകളിലും ചാവേർ ആക്രമണം നടത്തിയ ഭീകരവാദികൾക്ക് ഇസ്‌ല ാമുമായി ഒരു ബന്ധവും ഇല്ലെന്നും മതത്തിൻെറയും മാനവികതയുടെയും ശത്രുക്കളാണ് അക്രമികളെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌ലാം എന്തിനുവേണ്ടി നിലകൊള്ളുന്നുവോ, അതിൻെറയെല്ലാം വിരുദ്ധപക്ഷത്ത് നിൽക്കുന്നവരാണ് അക്രമികൾ. ചാവേറാക്രമണം ഏറ്റവും ഹീനമായ നരഹത്യാ രീതിയാണ്. ഇസ്‌ലാമിൻെറ ബാലപാഠം അറിയുന്ന ഒരാളും ഭീകരവാദി ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.