ആറ്റിങ്ങല്‍: ജലഅതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന് കീഴില്‍ നില്‍ക്കുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുന്നു. ആറ്റിങ് ങല്‍ കുടിവെള്ള പദ്ധതിയില്‍പെട്ട തച്ചൂര്‍കുന്ന് ജങ്ഷനിലും വാളക്കാട് ജങ്ഷനിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. വേനല്‍ വീണ്ടും കടുക്കാന്‍ തുടങ്ങിയിട്ടും ശുദ്ധജലം പാഴാകുന്നതിന് യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ഒരാഴ്ചയിലേറെയായി തച്ചൂര്‍കുന്നില്‍ പൈപ്പ് പൊട്ടി ശദ്ധജലം പാഴാകാന്‍ തുടങ്ങിയിട്ട് നാട്ടുകാര്‍ ഈ വിവരം വലിയകുന്നിലുള്ള ജല അതോറിറ്റി ഓഫിസില്‍ വിളിച്ചറിയിച്ചിട്ടും അധികൃതര്‍ക്ക് കേട്ടഭാവമില്ല. സമീപ പ്രദേശങ്ങളില്‍ കിണറുകളും മറ്റ് കുടിവെള്ള ശ്രോതസ്സുകളിലും വെള്ളം വറ്റി കുടിവെള്ളം കിട്ടാക്കനിയായതിനാല്‍ പൈപ്പിലെ വെള്ളത്തെയാണ് പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. എന്നാല്‍, പൈപ്പിലൂടെയും ഇവിടെ വെള്ളം ലഭിക്കാതായിട്ട് ഒരാഴ്ചയായി. വാളക്കാട് പൈപ്പ് പൊട്ടി ഒഴുകാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി. ജലം പാഴാകുന്നത് ജല അതോറിറ്റി ഓഫിസില്‍ നിരന്തരം വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സമീപത്തെ വ്യാപാരി സലിം പറഞ്ഞു. നീരൊഴുക്ക് ശക്തിപ്പെട്ടു ആറ്റിങ്ങല്‍: വേനല്‍ മഴയെ തുടര്‍ന്ന് വാമനപുരം നദിയിലെ നീരൊഴുക്ക് ശക്തിപ്പെട്ടു. നിര്‍ത്തിെവച്ചിരുന്ന കുടിവെള്ളപദ്ധതികള്‍ പുനരാരംഭിച്ചതായി വാട്ടര്‍അതോറിറ്റി അധികൃതര്‍ അറയിച്ചു. പൊന്മുടി, വിതുര മേഖലയില്‍ ലഭിച്ച കനത്ത മഴയാണ് ആറ്റില്‍ നീരൊഴുക്കിനിടയാക്കിയത്. വെള്ളമില്ലാതായതിനെത്തുടര്‍ന്ന് കിളിമാനൂര്‍ - മടവൂര്‍ - പഴയകുന്നുമ്മേല്‍ പദ്ധതി, ആറ്റിങ്ങല്‍ നഗരസഭാപ്രദേശത്തേക്കുള്ള ഒരു പദ്ധതി, തീരദേശപഞ്ചായത്തുകളിലേക്കുളള പദ്ധതി എന്നിവയാണ് പൂര്‍ണമായും നിലച്ചുപോയത്. ബദല്‍ സംവിധാനങ്ങളിലൂടെ ഇവക്ക് ജീവന്‍ വെപ്പിക്കാന്‍വേണ്ടിയുളള തീവ്രശ്രമം അധികൃതര്‍ നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ചെക്ക് ഡാമിന് സമീപത്തുള്ള ജലം പമ്പിങ് കിണറിലേക്ക് പമ്പ് ചെയ്ത് എത്തിച്ച് ജലവിതരണം നടത്തുകയാണ് ലക്ഷ്യമിട്ടിരുന്നത്. അത് യാഥാർഥ്യമാക്കാനായില്ല. ഇതിനിടയില്‍ വേനല്‍ മഴ ആരംഭിച്ചതാണ് ജലഅതോറിറ്റിക്കും ഉപഭോക്താക്കള്‍ക്കും ഗുണകരമായത്. കൂടുതല്‍ ജലപദ്ധതികള്‍ക്കുള്ള പമ്പിങ് കിണറുകള്‍ പ്രവര്‍ത്തിക്കുന്ന മൂഴിക്കവിളാകത്ത് താൽക്കാലികബണ്ട് നിർമിച്ച് നീരൊഴുക്ക് തടഞ്ഞിട്ടാണ് മറ്റുകുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിനായി വെള്ളമെടുത്തത്. വേനല്‍മഴ ശക്തമായി ലഭിച്ചത് പദ്ധതികള്‍ക്കാകെ ആശ്വാസമായി. മലയോരമേഖലയില്‍ ലഭിക്കുന്ന മഴയാണ് വാമനപുരം നദിയില്‍ നീരൊഴുക്ക് സൃഷ്ടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.