രൂക്ഷമായ കടലാക്രമണം

ചിറയിന്‍കീഴ്: അഞ്ചുതെങ്ങില്‍ , നിരവധി വീടുകളില്‍ വെളളം കയറി. മുതലപ്പൊഴി മുതല്‍ മാമ്പളളി വരെ അഞ്ചുകിലോമീറ്റര്‍ പ്രദേശത്താണ് ബുധനാഴ്ച രാവിലെ ഉണ്ടായത്. കടല്‍തീരത്തോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന വീടുകള്‍ അപകടാവസ്ഥയിലാണ്. അപ്രതീക്ഷിതമായുണ്ടായ കടലാക്രമത്തില്‍ കുളിമുറി തകര്‍ന്ന്താഴംപള്ളി പുതുവല്‍പുരയിടത്തില്‍ ഷൈനുവിന് (17) പരിക്കേറ്റു. അഞ്ചുതെങ്ങ് കോട്ടയ്ക്ക് സമീപം മതില്‍ തകര്‍ന്ന കൊച്ചുമേത്തല്‍ കടവില്‍ യേശുദാസനും (35) സാരമായ പരിക്കേറ്റു. യേശുദാസനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതലപ്പൊഴി മുതല്‍ മാമ്പള്ളിവരെയുളള പ്രദേശത്താണ് ഉണ്ടായത്. തിര കടല്‍ഭിത്തി തകര്‍ത്ത് റോഡിലേക്കാഞ്ഞടിച്ചു. ചില ഭാഗങ്ങളില്‍ കടല്‍ ഭിത്തിക്ക് മുകളിലൂടെയാണ് തിര തീരദേശ റോഡിലേക്ക് ആഞ്ഞടിച്ചത്. ഇവിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. നിരവധി വീടുകളുടെ പിന്‍വശത്ത് ശക്തമായ തിര അടിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചുതെങ്ങിലെ പടിഞ്ഞാറ് വശത്തായി സ്ഥിതിചെയ്യുന്ന വീടുകളിലെ ജനങ്ങള്‍ ഭീതിയിലാണ്. ബുധനാഴ്ച ഉച്ചയോടെ തിര പടിഞ്ഞാറ് നിന്ന് കിഴക്ക് ഭാഗത്തേക്ക് റോഡ് മുറിച്ചു കടന്ന് വീടുകളുടെ ഉള്ളിലേക്ക് പ്രവേശിച്ചത് പ്രദേശത്ത് ഭീതി ഉയര്‍ത്തി. അഞ്ചുതെങ്ങ് പൊലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതി വിലയിരുത്തി. കടലാക്രമണം രൂക്ഷമാകുകയാണെങ്കില്‍ ദുരതാശ്വാസ ക്യാമ്പ് തുറക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. എല്ലാ വര്‍ഷവും മേട മാസത്തില്‍ കടലാക്രമണം പ്രദേശത്ത് ഉണ്ടാകാറുണ്ട്. ബുധനാഴ്ച പത്താമുദയമായതിനാല്‍ സാധാരണ രൂക്ഷമാകാറുണ്ടെങ്കിലും ഇത്ര പ്രദേശത്ത് ആദ്യമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഇപ്പോള്‍ ഉണ്ടായ കടലാക്രമത്തിൻെറ തീവ്രത പ്രദേശത്തെ നിലനില്‍പിന് ഭീഷണിയാണെന്നും ഇതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.