തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ സർക്കാർ ഇച്ഛക്കനുസൃതമായി ​പ്രവർത്തിക്കുന്നു -ശബരിമല കർമസമിതി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിൻെറയും ചില രാഷ്ട്രീയ പാര്‍ട്ടിയുടെയും ഇച്ഛക്കനുസൃതമായി തെരഞ്ഞെടുപ്പ് ഉദ് യോഗസ്ഥരും പൊലീസും പ്രവര്‍ത്തിക്കുകയാണെന്ന് ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല വാർത്തസമ്മേളനത്തിൽ ആരോപിച്ചു. തിരുവനന്തപുരത്ത് കര്‍മസമിതി സ്ഥാപിച്ച ബോര്‍ഡും ബാനറുകളും നീക്കിയത് സംഘടനയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. പിണറായി വിജയൻ സർക്കാറിനെ താഴെയിറക്കും വരെ കർമസമിതി പ്രക്ഷോഭം തുടരും. ആറ്റിങ്ങലില്‍നിന്ന് കര്‍മസമിതിയുടെ ലഘുലേഖ പിടിച്ചെടുത്ത ഉദ്യോഗസ്ഥര്‍ അവിടത്തെ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ പ്രചാരണ നോട്ടീസിലെ ചട്ടലംഘനം പരിശോധിക്കുന്നില്ല. ബോർഡുകൾ മാറ്റിയതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ബോര്‍ഡുകള്‍ ഇനിയും സ്ഥാപിക്കുമെന്നും ശശികല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.