ശ്രീധരൻ പിള്ളയുടെ വിദ്വേഷ പ്രസംഗം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും എൽ.ഡി.എഫ്​ പരാതി നൽകി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള ആറ്റിങ്ങലിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ഇടതുമുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ നടപടി വൈകുന്ന സാഹചര്യത്തിലാണിത്. ഇടതുമുന്നണി ആറ്റിങ്ങൽ പാർലമൻെറ് മണ്ഡലം കമ്മിറ്റി സെക്രട്ടറി വി. ശിവൻകുട്ടിയാണ് പരാതി നൽകിയത്. ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻെറ പ്രകടന പത്രിക പ്രകാശനം ചെയ്യുന്നതിനിടയിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. 'മതം ഏതെന്ന് അറിയുന്നതിന് മുസ്ലിംകളെ വസ്ത്രം ഉയർത്തി നോക്കേണ്ടതുണ്ട്' എന്ന വിവാദ പ്രസംഗം വോട്ടർമാർക്കിടയിൽ വംശീയ വിദ്വേഷം പടർത്തുന്നതിന് ഇടവരുത്തുന്നതാണെന്ന് ശിവൻകുട്ടി പ്രസ്താവനയിൽ ആരോപിച്ചു. പരാജയം മുന്നിൽ കണ്ട് ബി.ജെ.പി തീവ്ര വർഗീയ പ്രചാരണത്തിനാണ് സംസ്ഥാനത്ത് നേതൃത്വം കൊടുക്കുന്നത്. തൻെറ പരാതി സ്വീകരിച്ചുെകാണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ രേഖാമൂലം മറുപടി നൽകിയതായും ശിവൻകുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.