മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.എം. എബ്രഹാം നിര്യാതനായി

തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ഷിപ്പിങ്-ഉപരിതലഗതാഗത വകുപ്പ് മുൻ സെക്രട്ടറിയുമായിരുന്ന കുറവൻകോണം മമ്മീസ് കോളനി പുത്തൻപറമ്പിൽ പി.എം. എബ്രഹാം (84) നിര്യാതനായി. തിരുവല്ല കുമ്പനാട് സ്വദേശിയാണ്. ഭാര്യ: പരേതയായ ഷെർളി എബ്രഹാം (മാരാമൺ പാലക്കുന്നത്ത് കുടുംബാംഗം), മക്കൾ: സുശീല എബ്രഹാം (റീജനൽ മാനേജർ, നാഷനൽ ഇൻ‍ഷുറൻസ് കമ്പനി, ബംഗളൂരു), അനീഷ് എബ്രഹാം (സി.ഇ.ഒ സുന്ദരം അസറ്റ് മാനേജ്മൻെറ്, സിംഗപ്പൂർ), മരുമകൾ: വീണാ ചെറിയാൻ. 1957ൽ ഐ.എ.എസ് നേടിയ എബ്രഹാം തലശ്ശേരി സബ് കലക്ടറായാണ് സർവിസ് ആരംഭിച്ചത്. തൃശൂർ കലക്ടറായിരുന്ന അദ്ദേഹം സംസ്ഥാന ഭക്ഷ്യ സെക്രട്ടറി, സിവിൽ സപ്ലൈസ് കമീഷണർ, കാർഷികോൽപാദന കമീഷണർ, ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് മാനേജിങ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച 3.30നു നന്തൻകോട് ജറൂസലം മാർത്തോമാ പള്ളി സെമിത്തേരിയിൽ. അനീഷ് kol60 Aneesh വടക്കേ മൈലക്കാട്: അനീഷ് ഭവനിൽ ബേബിയുട മകൻ അനീഷ് (27) നിര്യാതനായി. മാതാവ്: ഗിരിജാകുമാരി. സേഹാദരങ്ങൾ: രമ്യ, രശ്മി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.